റസിയയും രാ കഥകളും





 ജനാലയിലൂടെ നിലാവിനെ നോക്കി  കൊണ്ട് മീൻ പൊരിക്കുകയാണ് നമ്മുടെ റസിയ. അകത്ത് മുറിയിൽ ആശിഫും മക്കളും ഭയങ്കര കഥപറച്ചിലാണ്.

“ഒരിടത്ത് ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു”

“ഉപ്പാ ഈ കഥ വേണ്ടാ “ റിയ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു

“എന്ന ഒരു പേരും കള്ളൻ മീശ ഒക്കെ പിരിച്ച് നെഞ്ചും വിരിച്ച് രാത്രി ഒരു വീട്ടിൽ കയറി “


“അയ്യേ ഇതും വേണ്ട ഈ ഉപ്പാക്ക് നല്ല ഒരു കഥയും അറിയില്ല “ റിഹ ചിരിക്കാന് തുടങ്ങി.


റിഹയും റിയയും ആശിഫിനെ കളിയാക്കി


“നിങ്ങടെ ഉപ്പാക്ക് അങ്ങനെ ഒക്കെ ഉള്ള കഥയെ അറിയൂ മക്കളെ . മീശ പിരിയും നെഞ്ച് വിരിച്ച്  അടിയും തോൾ ചെരിഞ്ഞുള്ള നടത്തവും ഇല്ലാത്ത കഥ ഇന്ന് വരെ ഇക്ക് പറഞ്ഞു തന്നിട്ടില്ല പിന്നെയാ നിങ്ങൾക്ക് . “

അത് പക്ഷേ ആശിഫിന് ഇഷട്ടയില്ല .


“എന്ന നിങ്ങൾ ഇനി ഉമ്മാ നോട് കഥ പറഞ്ഞു തരാൻ പറ എനിക്കൊന്നും വയ്യ ഇനി “


മക്കൾ എല്ലാം കൂടെ ഉമ്മാടെ അടുത്തേക്ക് ഓടി 

“ ഉമ്മാ ഒരു കഥ പറഞ്ഞു തരുമോ ..”


“ആദ്യം രണ്ടാളും പോയി കൈ കഴുകി നല്ല കുട്ടികളായിട്ട് ആ ചോർ തിന്നേ  എന്നിട്ട് ഉമ്മ കഥ പറഞ്ഞു തരാ... “


“ പ്രോമിസ് "


“ ഹാ പ്രോമിസ് ”

രണ്ടാളും നല്ല കുട്ടികളായിട്ട് പോയി കഴിക്കാൻ  തുടങ്ങി .


“ഓ  ഉമ്മ കഥ പറയാന്ന്  പറഞ്ഞപ്പോൾ  ഫുഡ് ന്റെ കൂടെ മീൻ  വേണ്ട ഇറച്ചി വേണ്ട മുരിങ്ങ കറി ആണേലും ഇങ്ങൾ കഴിക്കും

ലേ“

ഉപ്പ  റിയനെയും റിഹയെയും നോക്കി പറഞ്ഞു


“ ഉമ്മാ ഉമ്മാ “ റിഹ നീട്ടിവിളിച്ചു..


“ ദാ വരുന്ന്  ഈ പാത്രം ഒക്കെ ഒന്ന് കഴുകി വെക്കട്ടെ മക്കളെ “

അങ്ങനെ  ഉമ്മാന്റെ പണികൾ  ഒക്കെ കഴിയും വരെ അവര് ഉറങ്ങാതെ കാത്തിരുന്നു .....


“ഉമ്മാ ന്റെ കുട്ടീസ് ന് എന്ത് കഥയാണ് വേണ്ടേ... "


“ശാലിനി ടീച്ചർ  പറയാത്ത കഥ മതി “


“ അങ്ങനെ ആണേൽ ഉമ്മ ഒരു കഥ പറഞ്ഞു തരാം . ഉമ്മാന്റെ കുട്ടികൾ കുറച്ചു കൂടി വലിയ ക്ലാസ്സിലോക്കെ എത്തി കഴിഞ്ഞ ഒരുപാട് കൂട്ടുകാര് ഉണ്ടാകും ഒരുപാട് ആളുകളെ കാണും എന്തിന്  ഇന്ന് കണ്ട സിനിമയിലെ  നായികയെ പോലെ ഇങ്ങൾക്കും പ്രണയവും കാമുകനും ഒക്കെ ഉണ്ടാകും . ആ സമയത്ത് ചില ബന്ധങ്ങൾ  തിരിച്ചറിയാൻ പറ്റാത്തവ ഉണ്ടാകും സൗഹൃദമാണോ പ്രണയമാണോ എന്ന് തിരിച്ച് അറിയാൻ പറ്റാത്ത ബന്ധങ്ങൾ ,അത്തരം സന്ദർഭങ്ങളിൽ  നിങ്ങൾ എങ്ങനെ  പെരുമാറുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് അത് എങ്ങനെ തീരുമാനിക്കണം എന്ന് സമൂഹം നിങ്ങളെ ഓരോ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കും ,അതിലെ തെറ്റും ശരിയും നിങ്ങൾ സ്വയം കണ്ടെത്തണം “


“ ന്റെ പൊന്നാര റസിയ രണ്ടാം ക്ലാസ് പഠിക്കുന്ന കുട്ടികൾക്കണോ നീ ഇതൊക്കെ പറഞ്ഞു കൊടുക്കുന്നത്.”


“ വലുതായിട്ട് പറഞ്ഞ് തിരുത്താൻ ആണേൽ നിങ്ങടെ ബന്ധുക്കളെ  എന്നേ  തീരുത്താമായിരുന്നു ,എനിക്ക് ന്റെ കുട്ടികളുടെ തലേന്ന് ഈ സമൂഹം വളർത്തുന്ന ചില തൈകൾ ഇപ്പോഴേ കരിച്ചു കളയണം “


“ ആ ഇനി ന്റെ ബന്ധുക്കളെ പറഞ്ഞോ “


“ മക്കളെ ഒരു കൊച്ചു കൂട്ടി  പഠിക്കാൻ  ഭയങ്കര മോശമാണ്  എന്നാലും വൈകുന്നേരത്തെ ഉമ്മാടെ  പുളി വടി പ്രയോഗം പേടിച്ച്  എല്ലാ പരീക്ഷക്കും പാസ്സായിരുന്നു . അങ്ങനെ അവൻ  നാലാം ക്ലാസ്സിലേക്ക് ജയിച്ചു . പുതിയ ക്ലാസ് പുതിയ  യൂണിഫോം കൂട്ടുകാര്  നല്ല രീതിയിൽ പോയി കൊണ്ടിരുന്ന ദിവസങ്ങൾ,  ഒരു ദിവസം ഒരു പുതിയ കുട്ടി ക്ലാസ്സിലേക്ക് വന്നു  

ടീച്ചർ അവളെ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു 

'This is Ayisha Shabana from Delhi'

എല്ലാരും ഏതോ ഒരു മതാമ കൊച്ചിനെ നോക്കും പോലെ അവളെ നോക്കി ,അവൾ എല്ലാരെയും നോക്കി പുഞ്ചിരിച്ചു ടീച്ചർ അവളെ പെണ്കുട്ടികളുടെ കൂടത്തിലെ ഏറ്റവും മിടുക്കിയായ വർഷയുടെ അടുത്ത്  കൊണ്ട് ഇരുത്തി. പക്ഷേ  അവൾ നമ്മടെ അജ്മൽ  ന്റെ കൂടെ മുന്നിലെ ബെഞ്ചിലെ ഇരിക്കൂ . കുട്ടികളൊക്കെ കളിയാക്കാൻ തുടങ്ങി അവനെ അയ്യേ അയ്യേ ഒരു പെൺ കുട്ടി അടുത്ത് ഇരുന്നേ ഇരുന്നേ പറഞ്ഞ് . അവൾ ആണേൽ ഭക്ഷണം കഴിക്കുന്നതും  ബ്രേക്ക് സമയങ്ങളിൽ  പുറത്ത് പോകുന്നതും ഒക്കെ അവന്റെ കൂടെ ആയിരുന്നു . 

ചോർ തിന്നാൻ കൂടെ വരുമ്പോ മാത്രം അവൻ ഒന്നും പറയില്ല .കാരണം അവളുടെ ടിഫിൻ  ബോക്സില് എന്നും എന്തേലും സ്പെഷ്യൽ ഉണ്ടാകും ,ബാക്കി സമയങ്ങളിൽ അവളെ അവടെ കണ്ടാൽ അവൻ ഈ വഴി മുങ്ങും ,അവൾ ആണേൽ പൊരിഞ്ഞ ഇംഗ്ലീഷ് ആണ് മലയാളം കുറച്ചേ അറിയൂ . അങ്ങനെ കൂട്ടുകാരുടെ  കളിയാക്കൽ സാഹിക്കാതെ വന്നപ്പോൾ അജു  ടീച്ചറോട്  കംപ്ലയിൻറ് പറഞ്ഞു . ടീച്ചർ ആ കുട്ടിയെ നല്ലോണം ചീത്ത പറഞ്ഞ് നീ എന്തിനാ ആൺകുട്ടികളുടെ കൂടെ പോയിരിക്കുന്നേ  നിനക്ക് തന്നിട്ടുള്ള സീറ്റ് ഇതല്ലേ എന്നൊക്കെ പറഞ്ഞ് . അവന് ആകെ സങ്കടം ആയി ,അവളുടെ കണ്ണ് ഒക്കെ നിറഞ്ഞിരുന്നു . പിന്നെ പിന്നെ അവര് മിണ്ടാതെയായി . ഒരുമിച്ച് നടക്കാതെയായി അവൾ ക്ലാസ്സിൽ ഒന്നും വരാതെയായി . ആ പഴയ ചിരിയോ കളിയോ ഒന്നും ഉണ്ടായിരുന്നില്ല അവളുടെ മുഖത്ത്!

ഒരു ദിവസം ആരും ക്ലാസ്സിൽ ഇല്ലാത്തപ്പോൾ  അവൾ അവന്റെ അടുത്തേക്ക് ചെന്നു!


 "അജു ഞാൻ ഈ സ്കൂൾ മാറുകയാണ് ഞങ്ങൾ ഇനി ഡെൽഹിക്ക് പൊവാണ് . ഇനി നമ്മൾ കാണൂല നിന്നെ ആരും കളിയാക്കും ചെയ്യില്ല  സോറി ട്ടോ “


 ഇത്രയും പറഞ്ഞ് അയിഷ അവനെ ഒന്ന് കെട്ടിപ്പിടിച്ച്  ഒരു ഉമ്മയും കൊടുത്തു “ അവൻ ആകെ ഉരുകി ഒലിച്ചു . അവന് നാണം വന്നു ആരോടും പറയാണ്ട്  മുഖം പൈപ്പിന് ചുവട്ടിൽ  കൊണ്ട് പോയി ഒരുപാട് കഴുകി . പാവം അജു അവന് അതൊക്കെ മറ്റൊരു രീതിയിലാണ് കണ്ടത്, അജു ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ഓടി പോയി ഉമ്മാനോടും  ഉപ്പാനോടും ഒക്കെ  പറഞ്ഞു


“അയ്യേ ഇന്ന് ആ അയിഷ ന്നെ കെട്ടിപിടിച്ചു ഉമ്മാ...ഒരു ഉമ്മയും തന്ന് , ഇക്ക് ആകെ എന്തോ പോലെ ആയി ഉപ്പാ “


അന്ന് ആ ഉപ്പ മകന് പറഞ്ഞു കൊടുത്തത് ഇത്രയേ ഒള്ളു . അത് നീ കാണുന്ന സിനിമകളിലെ  ഉമ്മയും കെട്ടിപിടുത്തവും ഒന്നുമല്ല . ഒരു കുട്ടി തന്റെ കൂട്ടുകാരനെ പിരിയുമ്പോൾ കൊടുത്ത കൊച്ചു സ്നേഹമാണ് . അത് നീ എന്നും സൂക്ഷിച്ചു വെച്ചാമതി . 

അതില് നീ അറപ്പ് തോന്നിക്കണ്ട മടി കാണിക്കണ്ട, എന്നേലും കാണുമ്പോ നീ പരിചയം കാണിക്കണം അത്രേ ഒള്ളു “


റസിയ കഥ പറഞ്ഞ് തീർന്നപ്പോഴേക്കും  കുട്ടികൾ ഉറങ്ങിയിരുന്നു , തന്റെ ഡയറിക്ക്  അകത്ത് എന്തോ കുത്തി കുറിച്ച് അവളും കിടന്നു..!!


by 

സാബിത്ത് കൊപ്പം

Sabith koppam

writer 
moonstories
writer
8943194674
http://www.moonstories.in

അഭിപ്രായങ്ങള്‍